ഓപ്പറേഷൻ തൂഫാൻ
“ദി നാർക്കോ ഹണ്ട്”
കേരള പോലീസ് നേതൃത്വത്തിൽ ലഹരി വസ്തുക്കളുടെ ഉപയോഗം, വിൽപ്പന, വിതരണം, കടത്ത് എന്നിവ തടയുന്നതിനായി 2026 ജൂൺ മുതൽ നടപ്പാക്കുന്ന പ്രത്യേക ലഹരിവിരുദ്ധ ദൗത്യമാണ് “ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്”. ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിനൊപ്പം, ലഹരി എത്തിക്കുന്ന ഉറവിടങ്ങളും വിതരണ ശൃംഖലകളും കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിനും പദ്ധതിയിൽ പ്രാധാന്യം നൽകുന്നു.