വാർത്തകള്
അറിയിപ്പ്
മണിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഉപയോഗശൂന്യമായ യു പി എസ്, ബാറ്ററികൾ എന്നിവ 05-10-2026 തിയ്യതി 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് പരസ്യമായി ലേലം ചെയ്ത് വിൽപ്പന നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ലേലത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുളളവർ അന്നേദിവസം ലേലം ആരംഭിക്കുന്നതിന് അര മണിക്കൂർ മുമ്പായി നിരതദ്രവ്യം അടവാക്കി ലേലത്തിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ലേലത്തിൽ ഏറ്റവും ഉയർന്ന തുകയ്ക്ക് ലേലം വിളിക്കുന്ന വ്യക്തിയുടെ പേരിൽ താൽക്കാലികമായി ഉറപ്പിക്കുന്നതും ലേല തുക അപ്പോൾ തന്നെ അടവാക്കേണ്ടതുമാണ്.
അറിയിപ്പ്
മണിയൂർ ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേനയുടെ കീഴില് പ്രവർത്തിക്കുന്ന റിംഗ് കമ്പോസ്റ്റ് യൂണിറ്റിലേക്ക് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള 50 വയസ്സില് താഴെയുള്ള ശാരീരികക്ഷമതയുള്ള വനിതകളെ തിരഞ്ഞെടുക്കുന്നു. താല്പര്യമുള്ളവർ 11/09/2026 ന് രാവിലെ 10 മണിക്ക് നടക്കുന്ന ഇന്റർവ്യുവില് വയസ്സ് തെളിയിക്കുന്നരേഖയും ആധാർ കാർഡും സഹിതം പങ്കെടുക്കേണ്ടതാണ്.


SIA പഠന അന്തിമ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു
വടകര താലൂക്ക് മണിയൂർ വില്ലേജ് മുടപ്പിലാവിൽ ദേശത്ത് മണിയൂർ 110 കെ വി എയർ ഇൻസുലേറ്റഡ് സബ്സ്റ്റേഷൻ നിർമ്മാണത്തിന് വേണ്ടി 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിനായുള്ള SIA പഠന അന്തിമ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.
റിപ്പോർട്ട് കാണുക -> https://drive.google.com/file/d/1pOQs4PjyC9aDFXJX0VIlufLLOMrX1OFl/view?usp=drive_link
ഖരമാലിന്യ പരിപാലന ചട്ടങ്ങള്-2026 പ്രാബല്യത്തില്
ഖരമാലിന്യപരിപാലന ചട്ടങ്ങള് -2026 പ്രാബല്യത്തില് വന്നു. കേന്ദ്ര പരിസ്ഥിതി , വനം, കാലാവസ്ഥ മന്ത്രാലയം 2016 ലെ ചട്ടങ്ങള്ക്ക് പകരമായി ഖരമാലിന്യ പരിപാലന ചട്ടങ്ങള് 2026 പുറപ്പെടുവിക്കുകുയം, പരിസ്ഥിതി (സംരക്ഷണ) നിയമം 1986 പ്രകാരം വിജ്ഞാപനം ചെയ്ത ഈ ചട്ടങ്ങള് 2026 ഏപ്രില് 1 മുതല് പൂര്ണ്ണമായും പ്രാബല്യത്തില് വന്നു.