ലേലം അറിയിപ്പ്

September 18, 2026

മണിയൂർ ഗ്രാമപഞ്ചായത്ത് പുറമ്പോക്ക് ഭൂമിയിലെ നാളീകേരങ്ങൾ 23-09-2026 തിയ്യതി 11 മണിക്ക് പാലയാട് മൽസ്യമാർക്കറ്റ് പരിസരത്ത് വെച്ച് പരസ്യമായി ലേലം ചെയ്ത് വിൽപ്പന നടത്തുന്നു. ലേലത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുളളവർ അന്നേദിവസം ലേലം ആരംഭിക്കുന്നതിന് അര മണിക്കൂർ മുമ്പായി നിരതദ്രവ്യം അടവാക്കി ലേലത്തിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ലേലത്തിൽ ഏറ്റവും ഉയർന്ന തുകയ്ക്ക് ലേലം വിളിക്കുന്ന വ്യക്തിയുടെ പേരിൽ താൽക്കാലികമായി ഉറപ്പിക്കുന്നതും ലേല തുക അപ്പോൾ അടവാക്കേണ്ടതുമാണ്.

നിബന്ധനകൾ:

1) ലേലം താൽക്കാലികമായി നിർത്തിവെയ്ക്കാനും റദ്ദ് ചെയ്യാനുമുള്ള അധികാരം പഞ്ചായത്തിൽ നിക്ഷിപ്തമായിരിക്കും
2) ലേലം നടക്കുന്ന ദിവസം എന്തെങ്കിലും കാരണവശാൽ അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതാണ്.
3)കൂടുതൽ വിവരങ്ങൾ പഞ്ചായത്ത് ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്