പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിച്ചിരിക്കുന്നു.

ദിൻഷ കെ

പ്രസിഡണ്ട് (വാർഡ്: 17-ചെല്ലട്ടുപൊയില്‍)

ഷഹബത്ത് ജൂന

വൈസ് പ്രസിഡണ്ട് (വാർഡ്: 4- മന്തരത്തൂർ)

ബിജിത്ത് ലാൽ തെക്കേടത്ത്

ചെയർപേഴ്സണ്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി(വാർഡ്: 8-കുറുന്തോടി വെസ്റ്റ്)

അഹമ്മദ് സ്വാലിഹ് വി പി

ചെയർപേഴ്സണ്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി(വാർഡ്: 11-മങ്കര)

നഫീസ സി വി

ചെയർപേഴ്സണ്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി(വാർഡ്: 18- മീനത്ത്കര)

അൻസാർ കെ

സെക്രട്ടറി, മണിയൂർ ഗ്രാമപഞ്ചായത്ത്

വി വി സുരേന്ദ്രൻ

മെമ്പർ വാർഡ് (വാർഡ്: 1- പതിയാരക്കര നോർത്ത്)

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ഗ്രാമപഞ്ചായത്തിന്‍റെ പേര്   : മണിയൂർ
സ്ഥലം  : വടകര താലൂക്ക്,കോഴിക്കോട് ജില്ല, കേരളം.
വാര്‍ഡുകള്‍  : 23
നിയമസഭാ മണ്ഡലം  : കുറ്റ്യാടി
ലോകസഭാ മണ്ഡലം : വടകര
വില്ലേജുകള്‍ : മണിയൂർ, പാലയാട്
ആകെ ജനസംഖ്യ (2011)  : 40421
വിസ്തീർണ്ണം  : 31.03 ച.കി.മീ
ജില്ല  : കോഴിക്കോട്
താലൂക്ക്  : വടകര
വില്ലേജുകള്‍  : മണിയൂർ, പാലയാട്
വിസ്തൃതി : 31.03 ച.കി.മീ
ലോകസഭാ മണ്ഡലം  : വടകര
നിയമസഭാ മണ്ഡലം  : കുറ്റ്യാടി

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കുറുമ്പനാട് താലൂക്കിലെ കടത്തനാടിൻ്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന മണിയൂർ,കുറ്റിപ്പുറംകോവിലകത്തിൻ്റെ അധീനതയിലായിരുന്നു. 104 അംശങ്ങൾ ഉണ്ടായിരുന്ന കുറുമ്പുറനാട് താലൂക്കിലെ മണിയൂർ മന്ദിരത്തൂർ കരുവഞ്ചേരി പാലയാട് എന്നീ നാല് അംശങ്ങൾ ചേർന്നതാണ് ഇന്നത്തെ മണിയൂർ പഞ്ചായത്ത്. കടത്തനാടിൻ്റെ വിരേ ഇതിഹാസ കഥളിലും മണിയൂരും പരാമർശിക്കപ്പെടുന്നുണ്ട്. സ്വാതന്ത്ര്യസമരകാലഘട്ടത്തിലും പഞ്ചായത്ത് ഒട്ടേറെ പ്രവർത്തനങ്ങൾക്ക് സാക്ഷിയായിട്ടുണ്ട്. ആദ്യമായി പഞ്ചായത്ത് ഭരണസമിതി നിലവിൽ വന്നത് 1954 ലാണ്.ഇന്നത്തെ പ്രദേശങ്ങൾ ഉൾപ്പെട്ടുകൊണ്ട് ഏകീകൃത മണിയൂർ പഞ്ചായത്ത് നിലവിൽ വന്നത് 1962ൽആയിരുന്നു. സാംസ്‌കാരിക സംഘടനാ പ്രവർത്തന രംഗത്തും വലിയ തോതിലുള്ള മുന്നേറ്റമാണ് ഈ പഞ്ചായത്തിൽ ഉണ്ടായിട്ടുള്ളത്. വടകര താലൂക്കിൽ ഏറ്റവും കൂടുതൽ ഗ്രന്ഥശേഖരമുള്ള രണ്ടാമത്തെ ലൈബ്രറി മണിയൂരിൽ ആണുള്ളത്. മണിയൂർ,വെള്ളൂക്കര കുറുന്തോടി, പാലയാട്, തോടന്നൂർ എന്ന ബ്ലോക്ക്...

കൂടുതൽ വായിക്കുക