മണിയൂർ വില്ലേജ് മുടപ്പിലാവിൽ ദേശത്ത് മണിയൂർ. 110 കെ വി എയർ ഇൻസുലേറ്റഡ് സബ്സ്റ്റേഷൻ നിർമ്മാണത്തിന് വേണ്ടി 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിനായുള്ള 4(1) വിജ്ഞാപനം പ്രസിദ്ധീകരിച്ചു
നീർത്തടം

പ്രകൃതിവിഭവ സംരക്ഷണത്തിന് ഏറ്റവും അനുയോജ്യമായ മാതൃക നിർത്തടാ ധിഷ്‌ഠിത പരിപാലനം ആണെന്ന് ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. മഴവെള്ളം ഒട്ടും നഷ്ടപ്പെടുത്താതെ മണ്ണിൽ പിടിച്ചു വയ്ക്കാനും മണ്ണും ജൈവവൈവിധ്യം സംരക്ഷിക്കാനും നീർത്തടാധിഷ്‌ഠിത മണ്ണ് ജല പരിപാലനം മാത്രമാണ് പോംവഴി. നീർത്തട വികസന പ്രവർത്തനങ്ങളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന പ്രവർത്തനങ്ങൾ കൃഷിഭൂമികളിലെ ജലസംരക്ഷണ പ്രവർത്തനങ്ങൾ, സംരക്ഷണ കൃഷിമുറകൾ, നീർച്ചാൽ സംരക്ഷണ മാർഗങ്ങൾ, മഴവെള്ള സംരക്ഷണം എന്നിവയാണ്. മണിയൂർ ഗ്രാമപഞ്ചായത്തിൽ പ്രധാനമായും അഞ്ചു നീർത്തടങ്ങളാണ് ഉള്ളത്.
  ചെരണ്ടത്തൂർ നിർത്തടം
  ചൊവ്വാപ്പുഴ നീർത്തടം
  മാങ്ങിൽ കൈ നിർത്തടം
  പുവ്വാം പുഴ നീർത്തടം
  കോതച്ചിറ നീർത്തടം

നീർത്തടം