മണിയൂർ വില്ലേജ് മുടപ്പിലാവിൽ ദേശത്ത് മണിയൂർ. 110 കെ വി എയർ ഇൻസുലേറ്റഡ് സബ്സ്റ്റേഷൻ നിർമ്മാണത്തിന് വേണ്ടി 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിനായുള്ള 4(1) വിജ്ഞാപനം പ്രസിദ്ധീകരിച്ചു
പരാതി പരിഹാര സംവിധാനങ്ങള്‍

കെ-സ്മാർട്ട് (K-SMART)

കേരള സർക്കാറിന്‍റെ സ്മാർട്ട് ഗവണ്മെന്റ് പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചെടുത്ത ഒരു ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് KSMART (Kerala Solutions for Managing Administrative Reformation and Transformation). ഇത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ വേഗത്തിലും സുതാര്യമായും നൽകുന്നതിനായി രൂപകൽപ്പന ചെയ്തതാണ്. പൊതുജനങ്ങൾക്ക് പരാതികളും ആക്ഷേപങ്ങളും ഈ ഓൺലൈൻ സംവിധാനം വഴി സമർപ്പിക്കാവുന്നതാണ്.

Website: https://ksmart.lsgkerala.gov.in/ui/web-portal

ജാഗ്രതാസമിതി

സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി തദ്ദേശസ്വയംഭരണ തലത്തിൽ പ്രവർത്തിക്കുന്ന സംവിധാനമാണ് പഞ്ചായത്ത് ജാഗ്രതാ സമിതി. കേരള സംസ്ഥാന വനിതാ കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് ഇവ പ്രവർത്തിക്കുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായ ഒരു സമിതിയാണിത്. ഇതിലെ പ്രധാന അംഗങ്ങൾ ഇവരാണ്:

  • അധ്യക്ഷൻ/അധ്യക്ഷ: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.

  • കൺവീനർ: ഐ.സി.ഡി.എസ് (ICDS) സൂപ്പർവൈസർ.

  • അംഗങ്ങൾ:

    • ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ.

    • പഞ്ചായത്തിലെ വനിതാ പ്രതിനിധികൾ.

    • പോലീസ് ഇൻസ്പെക്ടർ അല്ലെങ്കിൽ സബ് ഇൻസ്പെക്ടർ.

    • നിയമവിദഗ്ധൻ (അഭിഭാഷകൻ).

    • പട്ടികജാതി/പട്ടികവർഗ പ്രതിനിധി.

  • സ്ത്രീ സംരക്ഷണം: ഗാർഹിക പീഡനം, സ്ത്രീധന പീഡനം, ജോലിസ്ഥലത്തെ അതിക്രമങ്ങൾ എന്നിവ തടയുക.

  • ശിശുക്ഷേമം: ബാലവിവാഹം, ബാലവേല, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ എന്നിവ നിരീക്ഷിക്കുകയും തടയുകയും ചെയ്യുക.

  • സാമൂഹിക സുരക്ഷ: ലഹരിമരുന്നുകളുടെ ഉപയോഗം, മദ്യപാനം തുടങ്ങിയ സാമൂഹിക തിന്മകൾക്കെതിരെ പ്രവർത്തിക്കുക.

  • തർക്ക പരിഹാരം: ഇരകൾക്ക് കോടതിയിൽ പോകാതെ തന്നെ തങ്ങളുടെ പരാതികൾ ബോധിപ്പിക്കാനും പരിഹാരം കണ്ടെത്താനും വേദി ഒരുക്കുക.

പഞ്ചായത്ത് ജാഗ്രതാ സമിതികൾ കേരള സംസ്ഥാന വനിതാ കമ്മീഷനുമായാണ് ചേർന്ന് പ്രവർത്തിക്കുന്നത്. പഞ്ചായത്ത് തലത്തിൽ തീർപ്പാക്കാൻ കഴിയാത്ത പരാതികൾ ജില്ലാ ജാഗ്രതാ സമിതിക്കോ (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായ സമിതി) സംസ്ഥാന വനിതാ കമ്മീഷനോ കൈമാറുന്നു.

പരാതിക്കാർക്ക് തങ്ങളുടെ പരാതികൾ എഴുതി പഞ്ചായത്ത് ഓഫീസിലോ അല്ലെങ്കിൽ ഐ.സി.ഡി.എസ് സൂപ്പർവൈസർക്കോ നേരിട്ട് നൽകാവുന്നതാണ്. പരാതിക്കാരന്റെ സ്വകാര്യത പൂർണ്ണമായും സംരക്ഷിച്ചുകൊണ്ടായിരിക്കും സമിതി നടപടികൾ സ്വീകരിക്കുന്നത്.

ഓംബുഡ്സ്മാൻ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളായ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ എന്നിവയുടെ പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് ഉണ്ടാകുന്ന പരാതികൾ പരിഗണിച്ച് നീതിപൂർണമായ പരിഹാരം നൽകുന്നതിനായി രൂപീകരിച്ച സ്വതന്ത്ര അധികാരിയാണ് ഓംബുഡ്സ്മാൻ. ഓംബുഡ്സ്മാൻ സംവിധാനം സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനും അഴിമതി, അധികാരദുരുപയോഗം, നിയമലംഘനം തുടങ്ങിയവ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ജനങ്ങൾക്ക് നേരിട്ട് ഓംബുഡ്സ്മാന്റെ സമീപനം നടത്താൻ കഴിയും. സേവനങ്ങളിൽ വീഴ്ച, ഫണ്ടുകളുടെ ദുരുപയോഗം, അന്യായമായ തീരുമാനങ്ങൾ തുടങ്ങിയവയ്‌ക്കെതിരെ പരാതി നൽകാം. ഓംബുഡ്സ്മാൻ അന്വേഷണങ്ങൾ നടത്തുകയും ആവശ്യമായ നിർദ്ദേശങ്ങളും ശിക്ഷാപരമായ നടപടികളും നിർദ്ദേശിക്കുകയും ചെയ്യുന്നു. ഈ സംവിധാനം ജനാധിപത്യ മൂല്യങ്ങൾ ശക്തിപ്പെടുത്തുകയും തദ്ദേശ ഭരണകൂടത്തെ കൂടുതൽ ജനസൗഹൃദമാക്കുകയും ചെയ്യുന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡൻ്റ് ഉൾപ്പെടെയുള്ള ഭരണസമിതിയംഗങ്ങളും ഉദ്യോഗസ്ഥന്മാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നേരിട്ടോ അല്ലാതെയോ നിയോഗിച്ചിട്ടുള്ളതും സ്ഥലംമാറ്റപ്പെട്ടതുമായ ഉദ്യോഗസ്ഥന്മാരും ഭരണപരമായ കർത്തവ്യങ്ങൾ നിർവ്വഹിക്കുമ്പോഴുണ്ടായേക്കാവുന്ന അഴിമതി, ദുർഭരണം, ക്രമക്കേടുകൾ എന്നിവയെക്കുറിച്ചുള്ള പരാതികൾ നിയമാനുസൃതം അന്വേഷിച്ച് ആവശ്യമായ നടപടിയെടുക്കുകയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്സ്മാന്റെ ചുമതല. പരാതികൾ ഏതൊരു വ്യക്തിക്കും ഇടനിലക്കാരന്റെ സഹായമില്ലാതെ ഓംബുഡ്‌സ്മാൻ സെക്രട്ടറിക്കു മുമ്പാകെ നേരിട്ടോ, രജിസ്റ്റേഡ്/സാധാരണ തപാൽ വഴിയോ നൽകാവുന്നതാണ്. വെള്ളക്കടലാസിൽ എഴുതിയ പരാതിയൊടൊപ്പം ശരിയായി പുരിപ്പിച്ച ഫോറം 'എ' (പത്തുരൂപയുടെ കോർട്ടഫീ സ്റ്റാമ്പ് ഒട്ടിച്ചത്) പരാതിയുടെ പകര്‍പ്പുകള്‍(എതിര്‍ കക്ഷികളുടെെ എണ്ണം + രണ്ട്) എന്നിവയും സമർപ്പിക്കണം. ഓംബുഡ്‌സ്മാന്റെ സിറ്റിങ്ങുകൾ തിരുവനന്തപുരത്തുള്ള ഓഫീസിലും എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലാ ആസ്ഥാനങ്ങളിലും നടത്തിവരുന്നു. പത്തുരൂപയുടെ കോർട്ടഫീ സ്റ്റാമ്പിനുള്ള ചെലവൊഴിച്ച് മറ്റ് യാതൊരു വിധത്തിലുള്ള ഫീസുകളും കക്ഷികളിൽ നിന്നും ഈടാക്കുകയില്ല. കേസുമായി ബന്ധപ്പെട്ട ഏതൊരു വ്യക്തിക്കും ഓംബുഡ്സ്മാനു മുമ്പാകെ അഭിഭാഷകന്റെയോ, മറ്റു പരസഹായം കൂടാതെയോ നേരിട്ടും നിർഭയമായും ഹാജരാകുന്നതിനും തങ്ങളുടെ വാദഗതികൾ അവതരിപ്പിച്ച് പരിഹാരം തേടുന്നതിനും കഴിയും.

Website: https://www.ombudsmanlsgiker.gov.in

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ട്രൈബ്യൂണൽ

 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തീരുമാനങ്ങൾക്കെതിരായി അപ്പീൽ റിവിഷൻ എന്നിവ പരിഗണിക്കുകയും തീർപ്പ് കൽപ്പിക്കുകയുമാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കു വേണ്ടി നിയമിച്ചിട്ടുള്ള ട്രൈബ്യൂണലിൻ്റെ ചുമതല. ജില്ലാ ജഡ്ജിയുടെ പദവിയിലുള്ള ഒരു നീതിന്യായ ഉദ്യോഗസ്ഥനാണ് ട്രൈബ്യൂണലായി നിയമിക്കപ്പെടുന്നത്. കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപ നങ്ങളുടെ ഏതെങ്കിലും തീരുമാനത്തിൻ്റെ നിയമസാധുതയെ പറ്റിയോ നിലനിൽപ്പിനെ പറ്റിയോ സർക്കാരിൽ നിന്നും ലഭിക്കുന്ന പരാമർശത്തിന്മേൽ അഭിപ്രായം നൽകാനും ട്രൈബ്യൂണലിനെ അധികാരപ്പെടുത്തിയിട്ടുണ്ട്. ഹർജികൾ ഏത് ഉത്തരവിന് എതിരെയുള്ളതാണോ അതിൻ്റെ തീയതി മുതൽ 30 ദിവസത്തിനകം ഫോറം സിയിൽ നൽകണം. ട്രൈബ്യൂണലിന്റെ അനുവാദത്തേ ടെ ഒരു മാസം കാലതാമസഹർജിയോടുകൂടി അപ്പിൽ റിവിഷൻ ഫയൽ ചെയ്യാവുന്നതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അപ്പീൽ ഫയൽ ചെയ്ത് 60 ദിവസത്തിനകം തീരുമാനമാകാത്ത സംഗതികളിൽ 90 ദിവസത്തിനകം ട്രൈബ്യൂണലിൽ ഹർജി നൽകിയാൽ മതിയാകും. ഹർജിയോടൊപ്പം ഹർജിയുടെയും അതുമായി ബന്ധപ്പെട്ട രേഖകളുടെയും സാക്ഷ്യപ്പെടുത്തിയ ഓരോ പകർപ്പം ഹർജിയിൽ എത്ര എതിർകക്ഷികളുണ്ടോ അത്രയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ട്രൈബ്യൂണൽ മുമ്പാകെ നേരിട്ടോ രജിസ്റ്റർ ചെയ്ത തപാലായോ നൽക്കാം. ഹർജിയോടൊപ്പം 50 രൂപ ഫീസായി ട്രൈബ്യൂണലിന്റെ ഓഫീസിലോ തിരുവനന്തപുരത്ത് മാറാൻ കഴിയുന്ന ഡി.ഡി ആയോ ഒടുക്കാവുന്നതാണ്. കൂടാതെ 100 രൂപ ലീഗൽ ബനിഫിറ്റ് ഫണ്ട് സ്റ്റാമ്പ് ഹർജിയിൽ പതിക്കേണ്ടതുമാണ്. 

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം (Chief Minister’s Public Grievance Redressal System) ജനങ്ങൾക്ക് അവരുടെ പരാതികളും പ്രശ്നങ്ങളും നേരിട്ട് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ഉള്ള ഒരു സൗകര്യമാണ്. ഈ സംവിധാനം വഴി ആളുകൾക്ക് ഓൺലൈൻ അല്ലെങ്കിൽ നേരിട്ട് പരാതി നൽകാൻ കഴിയും. പരാതികൾ സ്വീകരിച്ച ശേഷം ബന്ധപ്പെട്ട വകുപ്പുകൾക്ക് അയക്കുകയും, അതിന് വേഗത്തിൽ പരിഹാരം കണ്ടെത്തുന്നതിനായി നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. ഇത് ഭരണത്തിന്റെ സുതാര്യതയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. വളരെ കാര്യക്ഷമമായി പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി ആരംഭിച്ചിട്ടുള്ള ഈ വെബ്‌സൈറ്റിൽ പരാതികൾ സമർപ്പിക്കുക, അവയുടെ നില പരിശോധിക്കുക, ചാർജ് ഓഫീസർമാരെ കണ്ടെത്തുക തുടങ്ങിയ ഓപ്ഷനുകൾ ഉൾക്കൊള്ളുന്നു. അതുപോലെ തന്നെ, സംസ്ഥാന സേവനങ്ങൾ, പരാതിവിവരം പരിഹാരം, ദുരിതാശ്വാസ നിധി റിപ്പോർട്ടുകൾ എന്നിവയ്ക്ക് ഡാഷ്ബോർഡുകളും, സേവനങ്ങൾക്കുള്ള പൊതുജനങ്ങളുടെ സാക്ഷ്യപത്രം എന്നിവ ഉൾക്കൊള്ളുന്നു.

Website: https://cmo.kerala.gov.in

തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രിയുടെ പരാതി പരിഹാര സംവിധാനം

തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പുകളിലെ വിവിധ തലത്തിലുള്ള ഓഫീസുകളെ ബന്ധിപ്പിക്കുന്ന ഒരു പരാതി പരിഹാര സംവിധാനമാണിത്. ഈ വകുപ്പുകളുമായിബന്ധപ്പെട്ട പരാതികൾ മന്ത്രിക്ക് സമർപ്പിക്കുവാൻ ഓൺലൈൻ പരാതി പരിഹാര പോർട്ടൽ ഉപയോഗപ്പെടുത്താം. പരാതികളിലെ ഓരോ നീക്കവും പരാതിക്കാരന് എസ്എംഎസ് മുഖേന അറിയിപ്പ് ലഭിക്കുന്നതായിരിക്കും.

Website: https://www.min.lsgexcise.kerala.gov.in

പൊതുജന പരാതി പരിഹാര സെൽ (Public Grievance Cell - LSGD):

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള പൊതുജന പരാതി പരിഹാര സെൽ മുഖേന പരാതികൾ സമർപ്പിക്കാം. സേവനങ്ങൾ ലഭിക്കുന്നതിലെ കാലതാമസം, അഴിമതി, മാലിന്യ മുക്ത നവകേരളം എന്നിവ സംബന്ധിച്ച പരാതികൾ സമർപ്പിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രത്യേക വാട്ട്‌സ്ആപ്പ് നമ്പറുകൾ നൽകിയിട്ടുണ്ട്.

  • സേവനങ്ങളുടെ കാല താമസവും അഴിമതി സംബന്ധിച്ച വിവരവും അറിയിക്കുവാനുള്ള വാട്സ്അപ്പ് നമ്പര്‍

     8078066060

  • മാലിന്യ മുക്ത നവകേരളം സംബന്ധിച്ച പരാതികള്‍ സമർപ്പിക്കുവാനുള്ള ഏക വാട്സ്അപ്പ് നമ്പര്‍

     9446700800

LSGD വിജിലൻസ് വിംഗ്

LSGD (Local Self Government Department) വിജിലൻസ് വിംഗ് എന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും അഴിമതി, ക്രമക്കേടുകൾ എന്നിവ കണ്ടെത്തുകയും ചെയ്യുന്ന വിഭാഗമാണ്. പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവയിൽ നടക്കുന്ന പദ്ധതികൾക്കും ധനകാര്യ ഇടപാടുകൾക്കും മേൽ ശ്രദ്ധ വയ്ക്കുകയാണ് ഇതിന്റെ പ്രധാന ചുമതല. അനധികൃത കെട്ടിട നിർമ്മാണങ്ങൾക്കെതിരെ ശക്തമായിനടപടി സ്വീകരിക്കുന്നതിനായി, സംസ്ഥാനത്തുടനീളമുള്ള അനധികൃത/ ചട്ടവിരുദ്ധ കെട്ടിട നിർമ്മാണങ്ങൾ, ബന്ധപ്പെട്ട ഫയലുകളിലെ ക്രമക്കേടുകൾ എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള ആക്ഷേപങ്ങൾ/ പരാതികൾ ആണ് സെക്രട്ടറിയേറ്റിനോട് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന തസ്വഭവ വിജിലന്‍സ് വിംഗ് പരിശോധനവിധേയമാക്കുന്നത്.

https://lsgkerala.gov.in/index.php/ml/vigilance