മണിയൂർ വില്ലേജ് മുടപ്പിലാവിൽ ദേശത്ത് മണിയൂർ. 110 കെ വി എയർ ഇൻസുലേറ്റഡ് സബ്സ്റ്റേഷൻ നിർമ്മാണത്തിന് വേണ്ടി 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിനായുള്ള 4(1) വിജ്ഞാപനം പ്രസിദ്ധീകരിച്ചു
ചുരുക്കത്തില്‍

കുറുമ്പനാട് താലൂക്കിലെ കടത്തനാടിൻ്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന മണിയൂർ, കുറ്റിപ്പുറംകോവിലകത്തിൻ്റെ അധീനതയിലായിരുന്നു. 104 അംശങ്ങൾ ഉണ്ടായിരുന്ന കുറുമ്പുറനാട് താലൂക്കിലെ മണിയൂർ മന്തരത്തൂർ കരുവഞ്ചേരി പാലയാട് എന്നീ നാല് അംശങ്ങൾ ചേർന്നതാണ് ഇന്നത്തെ മണിയൂർ പഞ്ചായത്ത്. കടത്തനാടിൻ്റെ വിരേ ഇതിഹാസ കഥളിലും മണിയൂർ പരാമർശിക്കപ്പെടുന്നുണ്ട്. സ്വാതന്ത്ര്യസമരകാലഘട്ടത്തിലും പഞ്ചായത്ത് ഒട്ടേറെ പ്രവർത്തനങ്ങൾക്ക് സാക്ഷിയായിട്ടുണ്ട്. 
ആദ്യമായി പഞ്ചായത്ത് ഭരണസമിതി നിലവിൽ വന്നത് 1954 ലാണ്. ഇന്നത്തെ പ്രദേശങ്ങൾ ഉൾപ്പെട്ടുകൊണ്ട് ഏകീകൃത മണിയൂർ പഞ്ചായത്ത് നിലവിൽ വന്നത് 1962ൽആയിരുന്നു. സാംസ്‌കാരിക സംഘടനാ പ്രവർത്തന രംഗത്തും വലിയ തോതിലുള്ള മുന്നേറ്റമാണ് ഈ പഞ്ചായത്തിൽ ഉണ്ടായിട്ടുള്ളത്. വടകര താലൂക്കിൽ ഏറ്റവും കൂടുതൽ ഗ്രന്ഥശേഖരമുള്ള രണ്ടാമത്തെ ലൈബ്രറി മണിയൂരിൽ ആണുള്ളത്.
മണിയൂർ,വെള്ളൂക്കര കുറുന്തോടി, പാലയാട്, തോടന്നൂർ എന്ന ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും മണിയൂർ, പയ്യോളിഅങ്ങാടി എന്നീ ജില്ലാ പഞ്ചായത്ത് ഡിവിഷനിലുമായാണ് മണിയൂർ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.