സ്വരാജ് ട്രോഫി
സ്വരാജ് ട്രോഫി മണിയൂർ ജില്ലയിൽ ഒന്നാമത്
പ്രവർത്തന മികവിന് കേരളസർക്കാർ നൽകുന്ന ഗ്രാമപഞ്ചായത്തുകൾക്കുള്ള സ്വരാജ് ട്രോഫിയിൽ കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥാമാക്കി മണിയൂർ. സംസ്ഥാനത്തെ 941 പഞ്ചായത്തുകളോടൊപ്പം 2023 -24 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് നൽകുന്നത് മാലിന്യ മുക്ത നവകേരളം പദ്ധതി, കാർഷിക പദ്ധ്വതികൾ വനിതാ ശിശു ഷേമ പരിപാടികൾ, ഭിന്നശേഷി , വയോജനക്ഷേമ പദ്ധ്വതികൾ, നെറ് സീറോ കാർബൺ പദ്ധ്വതി , തനത് വരുമാന വർദ്ധനവ് എന്നിവയിലെ മികവാണ് മണിയൂരിനെ അവാർഡിന് അർഹമാക്കിയത്. നൂതന പദ്ധ്വതികളായ " സമഗ്ര ആരോഗ്യ കായിക പരിപാടി, റൈസിങ് മണിയൂർ, ഉയരെ സമഗ്ര വിദ്യാഭ്യാസ പദ്ധ്വതി എന്നിവയും നടപ്പിലാക്കിയിട്ടുണ്ട് "
സ്വരാജ് ട്രോഫി മണിയൂർ ജില്ലയിൽ ഒന്നാമത്
പ്രവർത്തന മികവിന് കേരളസർക്കാർ നൽകുന്ന ഗ്രാമപഞ്ചായത്തുകൾക്കുള്ള സ്വരാജ് ട്രോഫിയിൽ കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥാമാക്കി മണിയൂർ. സംസ്ഥാനത്തെ 941 പഞ്ചായത്തുകളോടൊപ്പം 2023 -24 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് നൽകുന്നത് മാലിന്യ മുക്ത നവകേരളം പദ്ധതി, കാർഷിക പദ്ധതികൾ വനിതാ ശിശു ക്ഷേമപരിപാടികൾ, ഭിന്നശേഷി , വയോജനക്ഷേമ പദ്ധതികൾ, നെറ്റ്സീറോ കാർബൺ പദ്ധതി , തനത് വരുമാന വർദ്ധനവ് എന്നിവയിലെ മികവാണ് മണിയൂരിനെ അവാർഡിന് അർഹമാക്കിയത്. നൂതന പദ്ധതികളായ " സമഗ്ര ആരോഗ്യ കായിക പരിപാടി, റൈസിങ് മണിയൂർ, ഉയരെ സമഗ്ര വിദ്യാഭ്യാസ പദ്ധതി എന്നിവയും നടപ്പിലാക്കിയിട്ടുണ്ട് "
മാലിന്യ സംസ്കരണ മേഖലയിൽ ജില്ലയിൽ ഏറ്റവും വലിയ എം സി എഫ്, ഹരിത കർമസേനക്കുള്ള വരുമാനദായക പദ്ധതികളായ റിംഗ് കമ്പോസ്റ്റ് യൂണിറ്റ് ,പഴയ തുണിയിൽ നിന്ന് ചവിട്ടി നിർമാണം, കാറ്ററിംഗ് യൂണിറ്റ് എന്നിവയും , വാനനിരീക്ഷണ കേന്ദ്രം ഉൾപ്പെടെയുള്ള ടേക്ക് എ ബ്രേക്ക് കെട്ടിടം , കളക്ടേഴ്സ് അറ്റ് സ്കൂൾ, പൊതു സ്ഥലങ്ങളിൽ ബിൻ, ബോട്ടിൽ ബൂത്തുകൾ എന്നീ പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട് .
പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിന് ഗ്രാമപഞ്ചായത്ത് ഓഫീസ് പുനരുദ്ധരിക്കുകയും മികച്ച ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു .തൊഴിലുറപ്പു പദ്ധതിയിൽ ഏറ്റവും കൂടുതൽ 100 തൊഴിൽ ദിനം നൽകി ജില്ലയിൽ ഒന്നാമതായിരുന്നു മണിയൂർ , ചെരണ്ടത്തൂർ ചിറ ടൂറിസം പദ്ധതി, ചൊവ്വാ പുഴ ഇക്കോ ടൂറിസം പദ്ധതി, വനിതകൾക്കുള്ള ജെൻഡർ പാർക്ക് , ബഡ്‌സ് സ്കൂൾ നിർമ്മാണം, സ്റ്റേഡിയം നിർമ്മാണം എന്നീ പദ്ധതികളുടെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 10 ഏക്കറോളം പുഴ പുറമ്പോക്ക് തിരിച്ചു പിടിച്ച് ആധാരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നു.